ദിവസം 126 സര്‍വീസുകള്‍; ഹജ്ജ് വേളയില്‍ ഹറമൈന്‍ ട്രയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ജിദ്ദ: ഹജ്ജ് സീസണ്‍ ആയതിനാല്‍ മക്ക-മദീന നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.

 

ഈ സീസണില്‍ 3400-ഓളം സര്‍വീസുകള്‍ നടത്തും. പതിനഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് യാത്ര ചെയ്യാന്‍ സീസണില്‍ അവസരം ഉണ്ടാകും. പ്രതിദിന സര്‍വീസുകളുടെ എണ്ണം 126 ആയി വര്‍ദ്ധിക്കും. എല്ലാ സ്റ്റേഷനുകളില്‍ നിന്നും യാത്ര ചെയ്യാനുള്ള സൌകര്യം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

 

ഹജ്ജ് സീസണുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി റെയില്‍വേ അതോറിറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എഞ്ചിനിയർ റയാൻ അൽ-ഹർബി അറിയിച്ചു..

 

മക്ക റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹറം പള്ളിയിലേക്കും തിരിച്ചും തീർഥാടകര്‍ക്ക് സഞ്ചരിക്കാന്‍ ഷട്ടില്‍ സര്‍വീസുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ റമദാൻ സീസണിൽ, ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനില്‍ 800,000-ത്തിലധികം പേര്‍ യാത്ര ചെയ്തു. സര്‍വീസ് 95% കൃത്യത പുലര്‍ത്തുകയും ചെയ്തു.

 

Share
error: Content is protected !!