യു.എ.ഇയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

അബൂദാബി: ഈദ് അൽ അദ്ഹ പ്രമാണിച്ച് യു.എ.ഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

വിവിധ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും അയച്ച സർക്കുലറിൽ, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് അവധിയെക്കുറിച്ച് പറയുന്നത്.  ജൂണ്‍ 27 ചൊവ്വാഴ്ച മുതൽ ജൂൺ 30 വെള്ളിയാഴ്ച വരെയാണ്  അവധി.

ജൂലൈ 3 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും.

പൊതു-സ്വകാര്യ മേഖലയില്‍ അറഫാ ദിനവും ബലിപെരുന്നാള്‍ ദിനവും ഉള്‍പ്പെടെ നാല് ദിവസത്തെ അവധി നേരത്തെ മന്ത്രിസഭ അനുവദിച്ചിരുന്നു.

 

Share
error: Content is protected !!