യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി

യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹിതരല്ലാത്ത പെൺകുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആൺ മക്കളെയും സ്പോൺസർ ചെയ്യാം.

25 വയസ്സു കഴിഞ്ഞ മകൻ വിദ്യാർഥിയാണെങ്കിൽ പിതാവിന് സ്പോൺസർ ചെയ്യാം. ഇത്തരക്കാർക്ക് ഒരു വർഷത്തേക്കുള്ള വീസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കൾക്ക് 4 മാസത്തിനകം (120 ദിവസം) റെസിഡൻസ് പെർമിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുൻ വിവാഹത്തിലെ മക്കളെയും സ്പോൺസർ ചെയ്യാം അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാർഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികൾക്ക് ഒരു വർഷത്തേക്കാണ് വീസ ലഭിക്കുക. മാനദണ്ഡം പാലിച്ചാൽ ഓരോ വർഷത്തേക്കും പുതുക്കി നൽകും.

ആവശ്യമായ രേഖകൾ

ഭാര്യയുടെയും മക്കളുടെയും പാസ്പോർട്ട് കോപ്പി, ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ് (18 വയസ്സിനു മുകളിലുള്ളവർക്കു മാത്രം), സ്പോൺസർ ചെയ്യുന്നയാളുടെ പാസ്പോർട്ട് കോപ്പി (വീസ പതിച്ചത്), സ്വന്തം ബിസിനസ് ആണെങ്കിൽ കമ്പനി കരാർ, അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്, വാടക കരാർ. സ്പോൺസറുടെ റെസിഡൻസ് പെർമിറ്റിലാണ് ഭാര്യയുടെയും മക്കളുടെയും താമസാനുമതി രേഖ ബന്ധിപ്പിക്കുക. സ്പോൺസറുടെ വീസ റദ്ദായാൽ കുടുംബാംഗങ്ങളുടെ വീസകളും റദ്ദാകും. കുടുംബാംഗങ്ങൾക്ക് മറ്റൊരു വീസയിലേക്ക് മാറാനോ രാജ്യം വിടാനോ 6 മാസത്തെ സാവകാശം ലഭിക്കും. കുടുംബാംഗങ്ങളുടെ വീസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ സ്പോൺസർക്കു പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!