പ്രവാസികളെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളെ മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കവുമായി അധികൃതര്‍. ഇതിനായുള്ള പദ്ധതിക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം ചെറുക്കാനും അതിന്റെ ഉപയോഗം പരിമിതപ്പെടുത്താനും അതിന്റെ ഉറവിടങ്ങള്‍ തടയാനുമായി പ്രവര്‍ത്തിക്കുന്ന സമിതിസമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നടപടി. പദ്ധതി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പ്രവര്‍ത്തിക്കുന്നതായി അല്‍ സിയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഗവര്‍ണറേറ്റുകളിലെ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകളുമായി ഈ കേന്ദ്രങ്ങളെ ഇലക്ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

​പരിശോധന ഉടന്‍ നിലവില്‍ വരും​

​പരിശോധന ഉടന്‍ നിലവില്‍ വരും​

പുതിയ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചര്‍ച്ചകളും പൂര്‍ത്തിയാക്കിയ ഉടന്‍ പദ്ധതി നിലവില്‍ വരും. ആഭ്യന്തര മന്ത്രാലയം പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി നടപ്പിലാക്കുന്ന ബയോമെട്രിക് വിവര ശേഖരണം പൂര്‍ത്തിയാകുന്ന മുറയ്ക്കാവും മയക്കു മരുന്ന് പരിശോധന ആരംഭിക്കുക. രാജ്യത്തെ സ്വദേശികളും പ്രവാസികളുമായ യുവാക്കളില്‍ വലിയ തോതില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

​പരിശോധന മുതിര്‍ന്നവര്‍ക്കു മാത്രം​

​പരിശോധന മുതിര്‍ന്നവര്‍ക്കു മാത്രം​

കുട്ടികളെ ഒഴിവാക്കി മുതിര്‍ന്ന പ്രവാസികള്‍ക്കു മാത്രമായിരിക്കും മയക്കു മരുന്ന് പരിശോധന നടത്തുക. ഇവര്‍ മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മയക്കു മരുന്ന് വിരുദ്ധ സമിതിയിലെ സുരക്ഷാ വിദഗ്ധരും ആരോഗ്യ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചത്. പദ്ധതിക്ക് മന്ത്രിതല സമിതിയില്‍ നിന്ന് പ്രാഥമിക അംഗീകാരം ലഭിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ മുന്നോടിയായി ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് മയക്കു മരുന്ന് പരിശോധനകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ അടങ്ങിയ പ്രത്യേക പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവിടങ്ങളില്‍ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍, സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. പ്രവാസികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രത്യേക സെന്ററുകള്‍ക്ക് സമാനമായി മയക്കു മരുന്ന് പരിശോധനയ്ക്കും പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സാധ്യതയാണ് ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പരിശോധിക്കുന്നത്.

​വിസ പുതുക്കാനും പരിശോധന വേണം​

​വിസ പുതുക്കാനും പരിശോധന വേണം​

നിലവില്‍ കുവൈറ്റില്‍ താമസിക്കുന്നവരാണെങ്കില്‍ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്ന സമയത്ത് മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസ പുതുക്കുന്നതിനുള്ള മറ്റ് രേഖകള്‍ക്കും നടപടിക്രമങ്ങള്‍ക്കുമൊപ്പം മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരും. പരിശോധനയില്‍ പരാജയപ്പെടുകയും മയക്കുമരുന്ന് കഴിച്ചതായി കണ്ടെത്തുകയും ചെയ്യുന്ന പ്രവാസിയുടെ വിസ പുതുക്കി നല്‍കില്ലെന്നും അവരെ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരികെ അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്നവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അമൽജ്യോതി വിദ്യാർഥികളുമായി ചർച്ച നടത്തി മന്ത്രി സംഘം

00:01 / 01:48
അമൽജ്യോതി വിദ്യാർഥികളുമായി ചർച്ച നടത്തി മന്ത്രി സംഘം | amal jyothi college

​നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനം​

​നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനം​

കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദ് ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെ മന്ത്രിസഭാ കൗണ്‍സില്‍ സ്വാഗതം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നടപ്പിലാക്കുന്നതിനു മുമ്പ് എല്ലാ കോണുകളില്‍ നിന്നും സമഗ്രമായി പരിശോധന നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കാന്‍ ദേശീയ അസംബ്ലിയുടെ അംഗീകാരത്തോടെ ചില നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നും കൗണ്‍സില്‍ വിലയിരുത്തി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നിലവില്‍ വരുന്ന പുതിയ പാര്‍ലമെന്റിനു മുമ്പാകെയുള്ള മുന്‍ഗണനാ വിഷയങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയതായും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Share
error: Content is protected !!