മറുനാടൻ ഷാജൻ സ്‌കറിയക്ക് ലഖ്‌നോ കോടതിയുടെ വാറണ്ട്

‘മറുനാടൻ മലയാളി’ ചീഫ് എഡിറ്ററും എം.ഡിയുമായ ഷാജൻ സ്‌കറിയക്ക് ലഖ്‌നോ കോടതിയുടെ വാറണ്ട്.  പ്രമുഖ വ്യവസായി എം.എ യൂസഫലിക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവൽ, മകൻ വിവേക് ഡോവൽ എന്നിവർക്കുമെതിരെ വ്യാജ ആരോപണം ഉന്നയിച്ച കേസിലാണ് കോടതി നടപടി. ലഖ്നോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ട് ആണ് ലക്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷാജൻ സ്കറയിയ്ക്ക് അയച്ചിരിക്കുന്നത്.

ലഖ്‌നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി വാറണ്ട് അയച്ചത്. നേരത്തെ കോടതി അയച്ച സമൻസ് കൈപ്പറ്റിയ ശേഷം ഷാജൻ കോടതിൽ ഹാജരായിരുന്നില്ല. അതിനെ തുടർന്നാണ് വാറണ്ട് അയച്ചത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി തള്ളികൊണ്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ​ഗ്രൂപ്പിന് വേണ്ടി കേസിൽ കോടതിയിൽ ഹാജരായത്.

മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിൽ ഷാജൻ സ്കറിയ അപ്ലോഡ് ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് ലുലു ​ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ രണ്ട് വീഡിയോകളിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, അദ്ദേഹത്തിൻ്റെ മകൻ വിവേക് ഡോവൽ എന്നിവരുമായി യൂസഫലിയെ ബന്ധപ്പെടുത്തി ഷാജൻ സ്കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് ലുലു ​ഗ്രൂപ്പിൻ്റെ ഹർജിയിൽ പറയുന്നത്.

ഇന്ത്യയിൽ നോട്ട് അസാധുവാക്കിയതിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എൻ.വൈ ഏഷ്യാ ഹെഡ്ജ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 8300 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്നാണ് ഷാജൻ സ്‌കറിയ തൻ്റെ വിഡിയോയിൽ ആരോപിച്ചിരുന്നത്. ഇതിൽ, യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഡയറക്ടർ ആയ മുഹമ്മദ് അൽത്താഫിന് പങ്കുണ്ടെന്നും ഷാജൻ ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമുള്ള അജിത് ഡോവലിൻ്റെ മകൻ കള്ളപ്പണം വെളുപ്പിച്ച കേസായതിനാലാണ് ഇക്കാര്യം ചർച്ചാ വിഷയമാകതെന്നും ഷാജൻ സ്കറിയ വീഡിയോയിൽ പറയുന്നുണ്ട്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ള യൂസഫലി കള്ളപ്പണം ഇടപാട് നടത്തുമ്പോൾ മാധ്യമങ്ങൾ ഇക്കാര്യം മിണ്ടില്ലെന്നും ഷാജൻ പറഞ്ഞു.

എന്നാൽ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

ഷാജൻ സ്കറിയ ചെയ്ത രണ്ട് വിഡിയോകളിലെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ അപകീർത്തികരവും സത്യവുമായി ഒരു ബന്ധവുമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിക്ക് നേരത്തെ നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് അയച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!