സൗദിയും ഒമാനും സംയുക്ത ടൂറിസം വിസ പുറത്തിറക്കുന്നു; സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ വിസയിൽ ഇരു രാജ്യങ്ങളും സന്ദർശിക്കാം

സൌദി അറേബ്യയും ഒമാനും ഏകീകൃത ടൂറിസം വിസ പുറത്തിറക്കുന്നു. പദ്ധതി നടപ്പിലാകുന്നതോടെ സ്വദേശികൾക്കും പ്രവാസികൾക്കും ഇരു രാജ്യങ്ങളിലേയും ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ഇരു രാജ്യങ്ങളിലേയും ടൂറിസം മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം.

സൌദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബിൻ്റെ ഒമാൻ സന്ദർശനത്തിനിടെയാണ് ഒമാൻ ടൂറിസം മന്ത്രി സാലിം അൽ മഹ്റൂക്കിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ ചർച്ചയിലൂടെയാണ് സംയുക്ത ടൂറിസം പദ്ധതിക്ക് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

 

 

 

ജിസിസി രാജ്യങ്ങളിലെ താമസക്കാരെയും പൌരന്മാരെയും അന്താരാഷ്ട്ര വിനോദ സഞ്ചാരികളേയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇരു രാജ്യങ്ങളും നടപ്പിലാക്കുക.ഇതിൻ്റെ ഭാഗമായി  ഇരു രാജ്യങ്ങൾക്കുമായി ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കും. കൂടാതെ  ഇരു രാജ്യങ്ങൾക്കുമിടയിൽ സീസണൽ വിനോദയാത്ര സംഘടിപ്പിക്കുക. സംയുക്ത ടൂറിസം കലണ്ടർ പുറത്തിറക്കുക തുടങ്ങി നിരവധി തീരുമാനങ്ങൾ വേറെയുമുണ്ട്.

വ്യാപാര, നിക്ഷേപ രംഗത്തെ സഹകരണം പ്രത്യേകിച്ച് ടൂറിസം മേഖലയിലെ വിവിധ പദ്ധതികൾ, ഇരു രാജ്യങ്ങളിലെയും ടൂറിസത്തിൽ താൽപ്പര്യമുള്ള സംരംഭകരെ പിന്തുണക്കൽ എന്നിവയും നടപ്പിലാക്കും.

കഴിഞ്ഞ ഡിസംബറിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നേതാക്കൾ അംഗീകരിച്ച ഗൾഫ് ടൂറിസം സ്ട്രാറ്റജി 2023-2030 ന്റെ കുടക്കീഴിൽ ടൂറിസം ഹ്യൂമൻ കേഡർമാരെ പരിശീലിപ്പിക്കുകയും ചെയ്യും.

ഏകീകൃത ടൂറിസം വിസ പദ്ധതി നടപ്പിലാകുന്നതോടെ ഒരു വിസയിൽ തന്നെ ഇരു രാജ്യങ്ങളും സന്ദർശിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും അവസരം ലഭിക്കും.

നിലവിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇരു രാജ്യങ്ങൾക്കുമിടെയിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 164000 വിനോദ സഞ്ചാരികളാണ് ഒമാനിൽ നിന്ന് സൌദിയിലെത്തിയത്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് 136 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായത്.

മാത്രവുമല്ല ഈ വർഷം ഇതേ കാലയളവിൽ സൌദിയിൽ നിന്ന് 49,000 വിനോദ സഞ്ചാരികൾ ഒമാനിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 92 ശതമാനം വർധിച്ചിട്ടുണ്ട്.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!