എസ് വൈ എസ് ഹജ്ജ് തീർഥാടകർക്ക് ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി

ജിദ്ദ. വിശുദ്ധ ഹജജ് കർമ്മത്തിന് നാട്ടിൽ നിന്ന് എസ് വൈ എസ് , മർക്കസ് ഹജ്ജ് സംഘത്തോടൊപ്പം എത്തിയ ഹാജിമാർക്ക് ജിദ്ദ എയർപ്പോർട്ടിൽ ഐസി എഫ് നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി.

സമസ്ത കേരള ജംഇയ്യതുൽ ഉലമാ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഹാജിമാരെ നേതാക്കളും പ്രവർത്തകരും ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു. കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദലി സഖാഫി വള്ള്യാട്, കെ.മൊയ്തു സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇരുനൂറ് പേരടങ്ങുന്ന തീർഥാടക സംഘം വിശുദ്ധ ഭൂമിയിലെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ രണ്ട് വിമാനങ്ങളിലായി ജിദ്ദ എയർപോർട്ടിൽ തീർഥാടകർ ഇറങ്ങിയത്.   എമിഗ്രേഷൻ നടപടികൾ പൂർത്തികരിച്ച് പുറത്തിറങ്ങിയ നേതാക്കളടങ്ങിയ സംഘത്തെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും ഐസിഎഫ് ഇന്റർനാഷണൽ സെക്രട്ടറി മുജീബ് എ ആർ നഗർ , പ്രൊവിൻസ് വെൽഫയർ പ്രസിഡണ്ട് അബ്ബാസ് ചെങ്ങാനി, ജിദ്ദ ഐ സി എഫ് പ്രസിഡണ്ട് ഹസൻ സഖാഫി കണ്ണൂർ , ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ,
മുഹ്‌യിദ്ദിൻ കുട്ടി സഖാഫി,അബൂബക്കർ സിദ്ദിഖ് ഐക്കരപ്പടി, മുഹ് യിദ്ദിൻ അഹ്സനി , തുടങ്ങിയവരും ഐസിഎഫ്,ആർ എസ് സി വളണ്ടിയർമാരും പങ്കെടുത്തു.

അൽപ സമയത്തെ വിശ്രമത്തിന് ശേഷം വിവിധ ബസുകളിലായി സംഘം ഹറമിലേക്ക് യാത്ര തിരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!