കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി; ലബ്ബൈക്ക ചൊല്ലി ഊഷ്മള സ്വീകരണം നൽകി മലയാളികൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി. കണ്ണൂരിൽ നിന്നും പുറപ്പെട്ട തീർഥാടക സംഘമാണ് ഇത്തവണ ആദ്യമായി മക്കയിലെത്തിയത്. രാവിലെ 7.30ന് ഇവർ ജിദ്ദയിലറങ്ങി.  ഹാജിമാർക്കായി തയ്യാറാക്കിയ ബസിൽ മക്കയിലെ അസീസിയലെത്തി. പുണ്യഭൂമിയിലെത്തിയ തീർഥാടകർക്ക് വിവിധ മലയാളി കൂട്ടായ്മകളും സന്നദ്ധ സേവന പ്രവർത്തകരും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്….” ചൊല്ലി മലയാളികൾ ഹാജിമാരെ സ്വീകരിച്ചു. മുസല്ല, കാരക്ക, ലഘു ഭക്ഷണം, കഞ്ഞി തുടങ്ങിയവ മലയാളികൾ ഹാജിമാർക്ക് നൽകി.  അസീസിയയിലാണ് ഹാജിമാർക്ക് താമസ സൌകര്യം ഒരുക്കിയിട്ടുള്ളത്. ഇന്നെത്തിയ തീർഥാകർ ഇന്ന് തന്നെ ഹറം പള്ളിയിലെത്തി ഉംറ നിർവഹിക്കും.

145 തീർഥാടകരുമായി കണ്ണൂരിൽ നിന്നെത്തിയ ആദ്യ സംഘം ജിദ്ദ വിമാനത്തവളത്തിലെ ഹജ്ജ് ടെർമിനലിലറങ്ങി. ജിദ്ദ ഹജ്ജ് ടെർമിനലിൽ ഹാജിമാരെ സ്വീകരിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ മലയാളി സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു.

 

 

 

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുലർച്ചെ 4.15 ന് 145 തീര്‍ത്ഥാടകരുമായി പുറപ്പെട്ടു. കേരളത്തിലെ ഇരു വിമാനത്താവളങ്ങളിലും മന്ത്രി വി.അബ്ദുറഹിമാനാണ് വിമാനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമം നിര്‍വ്വഹിച്ചത്. എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവന്‍, ടി.വി ഇബ്‌റാഹീം എം.എല്‍.എ, സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് നിന്നും ഇന്ന് എയർ ഇന്ത്യ എക്സപ്രസിൻ്റെ രണ്ട് വിമാനങ്ങളിലായി 145 തീർഥാടകർ വീതം മക്കയിലെത്തും. പുലര്‍ച്ചെ 4.15 ന് പുറപ്പെട്ട വിമാനത്തിന് പിറകെ, രാവിലെ 8.30നാണ് രണ്ടാമത്തെ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്. ആദ്യ വിമാനത്തില്‍ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തില്‍ 77 പുരുഷന്മാരും 68 സ്ത്രീകളുമാുള്ളത്.

 

 

 

സംസ്ഥാനത്ത് നിന്ന് ആകെ 11,125 തീർഥാടകരാണ് ഇത്തവണ ഹജ്ജ് കമ്മറ്റി വഴി എത്തുക. ഇവരിലെ ആദ്യ സംഘമാണ് ഇന്ന് മക്കയിലെത്തിയത്. കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സർവീസാണ് ഇത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

20 ലക്ഷത്തോളം ഹാജിമാരാണ് ഇത്തവണത്തെ ഹജ്ജിനെത്തുക. ഇതിൽ ഇന്ത്യയിൽ നിന്നും 1,75,025 തീർഥാകരാണെത്തുക. സ്വാകര്യ ഗ്രൂപ്പിലെ 35000 തീർഥാടകരിലെ മലയാളി ഹാജിമാരും കഴിഞ്ഞ ദിവസം മുതൽ മക്കയിലെത്തി തുടങ്ങിയിട്ടുണ്ട്. നാട്ടിൽ നിന്നും നേരിട്ട് മക്കയിലേക്കെത്തുന്ന മലയാളി തീർഥാടകർ ഹജ്ജിന് ശേഷമാണ് മദീന സന്ദർശിക്കുക. മദീന സന്ദർശനം പൂർത്തിയാക്കുന്ന തീർഥാടകർ മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!