റിയാദ് എയറിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും കമ്പനി പുറത്ത് വിട്ടു
സൌദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ എയർക്രാഫ്റ്റിന്റെ പുതിയ ഫ്ലീറ്റിന്റെ ചിത്രങ്ങൾ പുറത്തിറക്കി. റിയാദ് എയർ തന്നെയാണ് ഫോട്ടോകൾ പ്രസിദ്ധീകരിച്ചത്.
റിയാദിലെ കിംഗ് സൽമാൻ എയർപോർട്ട് ആസ്ഥാനമായാണ് റിയാദ് എയർ പ്രവത്തിക്കുക. 39 B787-9- ഡ്രീം ലൈനറിലെ ആദ്യത്തേതാണ്, സമാന തരത്തിലുള്ള 33 എണ്ണം കൂടി വാങ്ങാനുള്ള ഓപ്ഷനുമുണ്ട്.
വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമായി പുതിയ ദേശീയ വിമാനക്കമ്പനിയായ “റിയാദ് എയർലൈൻസിനായി” പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്റെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 75 ബില്യൺ റിയാലിന്റെ വളർച്ചയ്ക്ക് കമ്പനി സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും 2 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
റിയാദ് എയർലൈൻസിനെ പ്രാദേശികവും അന്തർദ്ദേശീയതലത്തിലുമുള്ള വിദഗ്ധ സംഘമാണ് നയിക്കുക. അതിന്റെ ഡയറക്ടർ ബോർഡ് അധ്യക്ഷനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസർ അൽ-റുമയ്യനെ നിയമിക്കും. വ്യോമയാനം, ലോജിസ്റ്റിക്സ് മേഖലകളിൽ 40 വർഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെ കമ്പനിയുടെ സിഇഒ ആയി നിയമിച്ചിട്ടുണ്ട്.
2030-ഓടെ ലോകമെമ്പാടുമുള്ള 100 ലധികം സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കുകയാണ് റിയാദ് എയർലൈൻസ് ലക്ഷ്യമിടുന്നത്, കൂടാതെ ആധികാരിക സൗദി ഹോസ്പിറ്റാലിറ്റിയുമായി ഇടകലർന്ന അസാധാരണമായ സംയോജിത സേവനങ്ങൾ ഇത് നൽകും. എല്ലായിടത്തുനിന്നും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യും. ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രകൃതിദത്ത സ്ഥലങ്ങളിലും എത്തിച്ചേരാനായി പുതിയ വിമാന കമ്പനി യാത്രക്കാർക്ക് സൌകര്യമൊരുക്കും.
2030-ഓടെ 30 ദശലക്ഷം യാത്രക്കാരെ 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് റിയാദ് ഏവിയേഷൻ്റെ ലക്ഷ്യം. ഇതിനായി ആഭ്യന്തര, അന്തർദേശീയ കണക്റ്റിവിറ്റി വർദ്ധിപ്പും. എയർ ട്രാൻസ്പോർട്ട് മേഖലയിലെ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിൻ്റെ ഭാഗമായാണിത്.
ഗൾഫ് മേഖലയിൽ ഏറെ പ്രതീക്ഷയോടെയാണ് പുതിയ വിമാന കമ്പനിയെ ജനങ്ങൾ കാത്തിരിക്കുന്നത്. സൌദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ വ്യോമയാന മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇതിൽ ഭൂരിഭാഗവും പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കുന്നതിലേക്കാണ് നീക്കി വെക്കുക.
കോടിക്കണക്കിന് ഡോളറിന്റെ പുതിയ അന്താരാഷ്ട്ര വിമാനക്കമ്പനി സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും. നിലവിലെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസ് ജിദ്ദയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. “എമിറേറ്റ്‌സ് ചെയ്ത കാര്യങ്ങൾ അതിൻ്റെ നാലിലൊന്ന് സമയത്തിനുള്ളിൽ ചെയ്യാനാണ് പുതിയ എയർലൈൻ ലക്ഷ്യമിടുന്നത്. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമാണ്.
2030 ഓടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത് 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ്, ഇത് നിലവിൽ നാല് ദശലക്ഷത്തിൽ താഴെയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ 30 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായി വരുന്ന, ആഗോളതലത്തിൽ 150-ലധികം റൂട്ടുകളിൽ പുതിയ വിമാന കമ്പനിക്ക് ഒടുവിൽ പ്രവർത്തിക്കേണ്ടിവരുമെന്നാണ് ഇതിനർത്ഥം. എമിറേറ്റ്‌സ് നിലവിൽ 85 രാജ്യങ്ങളിലായി 158 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പറക്കുന്നത്.
വീഡിയോ കാണാം…
RIYADH AIR, FIRST LOOK pic.twitter.com/4PfQ9fibS9
— Malayalam News Desk (@MalayalamDesk) June 4, 2023
“നിലവിൽ, സൗദി അറേബ്യയിലേക്കുള്ള മൊത്തം വിമാന ഗതാഗതത്തിന്റെ 60 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നാണ്. ഏഷ്യ-പസഫിക് ഏകദേശം 20 ശതമാനം, ആഫ്രിക്ക വെറും 10 ശതമാനം – അതിനാൽ ഇവിടെ വലിയ സാധ്യതകളുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം.
2022 മേയിൽ സൗദി അറേബ്യ 250 നേരിട്ടുള്ള ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര പദ്ധതി പ്രഖ്യാപിച്ചിരുന്നു, ഇതോടെ ട്രാഫിക് മൂന്നിരട്ടിയാക്കുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273