ഇന്ത്യ – സൌദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ക്യാപ്ടൌണ്‍: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സൌദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കുന്ന ബ്രിക്‌സ്  മന്ത്രിതല സമ്മേളനത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്.

ഇരു  രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള  സുഹൃദ്ബന്ധം ചരിത്രപരവും ശക്തവുമാണെന്ന് വ്യക്തമാക്കിയ മന്ത്രിമാര്‍ വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.  മന്ത്രിതല യോഗം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലെ നിലപാടുകള്‍ പരസ്പരം പങ്കുവെച്ചു.  അന്താരാഷ്ട്രതലത്തില്‍  സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും  സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു.

വിദേശകാര്യ മന്ത്രാലയം മൾട്ടിപ്പിൾ ഇന്റർനാഷണൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ അൽ റാസി, ദക്ഷിണാഫ്രിക്കയിലെ സൌദി അംബാസഡർ സുൽത്താൻ അൽ-ലുയ്ഹാൻ അൽ-അൻഖാരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!