സൗദിയിൽ അണക്കെട്ട് തകർന്ന് നിരവധി നാശനഷ്ടങ്ങൾ; വീടുകളും റോഡുകളും വെള്ളത്തിനടിയിലായി – വീഡിയോ

സൌദിയിൽ ഡാം ഭാഗികമായി തകർന്ന് നിരവധി വീടുകളും റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. അൽ-ഖുറയ്യത്ത് ഗവർണറേറ്റിലെ അൽ-നസിഫ സെന്ററിലെ “സമർമദാ” വാലി ഡാമാണ് ഭാഗികമായി തകർന്നത്.

നിരവധി വീടുകളും ഹൈവേകളും സെക്കൻഡറി റോഡുകളും വെള്ളത്തിനടിയിലായി, നിരവധി കൃഷിയിടങ്ങളും കെട്ടിടങ്ങളും മണ്ണിനടിയിലായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ ആഴ്‌ചയിൽ അൽ-ജൗഫ് മേഖലയിൽ കനത്ത മഴ പെയ്തിരുന്നു.  ഇത് മൂലം നിരവധി താഴ്‌വരകളും പാറകളും വെള്ളത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ടു. അവയിൽ ചിലത് അൽ-നസിഫയുടെ മധ്യഭാഗത്താണ്. ഇത് അണക്കെട്ടിന് കേടുപാടുകൾ പറ്റാൻ കാരണമായതാണ് പ്രാഥമിക നിഗമനം.

അണക്കെട്ടിലെ വെള്ള അളവ് വർധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു; ഇത് അതിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ തകർച്ചയിലേക്ക് നയിച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. “സമർമാദ” അണക്കെട്ടിന്റെ ഭാഗിക തകർച്ച കാരണം # അൽ-നസിഫയിലെ കെട്ടിടങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. നിരവധി നാശനഷ്ടങ്ങളുണ്ടായി.

 

വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!