പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മണപ്പെട്ടത്. ദീർഘ നാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട  നടത്തി വരികയായിരുന്ന സജീവൻ രാഘവൻ തിങ്കളാഴ്ച  രാത്രി താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

ഭാര്യ – മഞ്ജു  മൂന്ന് മക്കളുണ്ട്. മൃതദേഹം ഇപ്പോള്‍ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോയി സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!