പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ) ക്കിടയിലോ,  വ്യത്യസ്തങ്ങളായ പ്രത്യേക സാമ്പത്തിക മേഖലകൾ തമ്മിലോ ഉള്ള സാമ്പത്തിക ഇടപാടുകൾക്ക് സൗദി അറേബ്യ സ്ഥിരമായ മൂല്യവർധിത നികുതി (വാറ്റ്) ഇളവ് നൽകുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ പ്രഖ്യാപിച്ചു. കൂടാതെ ഈ സോണുകളിലെ കമ്പനികൾക്ക് പ്രോത്സാഹനവും ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പ്രത്യേക സാമ്പത്തിക മേഖലകൾക്കുള്ളിൽ (SEZ) 20 വർഷത്തേക്ക് നികുതിയിളവ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി സ്‌പെഷ്യൽ ഇക്കണോമിക് സോൺ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ആസൂത്രണം നടത്താൻ കഴിയുന്ന തരത്തിൽ 20 വർഷത്തേക്ക് നികുതിയിൽ ഇളവ് നൽകാൻ ഞങ്ങൾ പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തൊഴിലുടമയ്‌ക്കുള്ള സോഷ്യൽ ഇൻഷുറൻസ് നികുതിക്കും പ്രത്യേക സാമ്പത്തിക മേഖലകളിലെ കമ്പനികൾ തമ്മിലുള്ള ഇടപാടുകൾക്കും വിവിധ SEZ-കളിലെ കമ്പനികൾ തമ്മിലുള്ള ഇടപാടുകൾക്കും ഞങ്ങൾ സ്ഥിരമായ ഇളവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023-ൽ പോസിറ്റീവ് റേറ്റിംഗ് നേടിയ ഏക രാജ്യം സൗദി അറേബ്യയാണെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.