സൗദിയിലും ബഹ്റൈനിലും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി; രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കി

തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ട രണ്ട് ബഹ്‌റൈൻ പൗരന്മാർക്ക് സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. കിഴക്കൻ മേഖലയിൽ വെച്ച് ഇന്ന് (തിങ്കളാഴ്‌ച) യാണ് വധശിക്ഷ നടപ്പിലാക്കിയത്.

ജാഫർ മുഹമ്മദ് അലി മുഹമ്മദ് ജുമാ സുൽത്താനും സാദിഖ് മജീദ് അബ്ദുൾ റഹീം ഇബ്രാഹിം താമറിനുമാണ് വധശിക്ഷ നൽകിയത്. ബഹ്‌റൈനിലെ സുരക്ഷാ വിഭാഗം അന്വേഷിക്കുന്ന തീവ്രവാദ ഗ്രൂപ്പിൽ ചേർന്ന്  സൗദി അറേബ്യയുടെയും ബഹ്‌റൈന്റെയും സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ഇരു രാജ്യങ്ങളിലും അരാജകത്വം പടർത്തുകയും ചെയ്തിരുന്നു.

സൗദി അറേബ്യയിലെയും ബഹ്‌റൈനിലെയും സുരക്ഷ സംവിധാനങ്ങൾക്ക് ഭീഷണിയായിരുന്ന ഇവർ ഇരു രാജ്യങ്ങളിലേയും സുരക്ഷ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തീവ്രവാദ സെല്ലിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിനകത്തെ ആളുകളുമായി തീവ്രവാദികൾ ആശയവിനിമയം നടത്തി, ബോംബ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ രാജ്യത്തേക്ക് കടത്തുക, കടത്തുന്ന വസ്തുക്കൾ മണൽ നിറഞ്ഞ പ്രദേശത്ത് കുഴിച്ചിടുക, ഗ്രൂപ്പ് നേതാവിന് കൈമാറുക, സംഭരണ ​​സ്ഥലങ്ങൾ മറയ്ക്കുക.  തീവ്രവാദ പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നിവയാണ് ഇവർക്കെതരിൽ ചുമത്തിയ കുറ്റങ്ങൾ.

അവർക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രത്യേക ക്രിമിനൽ കോടതി പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള ഉത്തരവിറക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!