ഹജജ് സീസണിൽ ജോലി ചെയ്യാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരം; അജീർ പ്ലാറ്റ് ഫോം വഴി ഇപ്പോൾ അപേക്ഷിക്കാം

ഈ വർഷം ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ സ്വദേശികൾക്കും താമസക്കാർക്കും അവസരം. ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സൗദികളും താമസക്കാരും അവരുടെ സി.വി അജീർ പ്ലാറ്റ്ഫോമിൽ (ബാബ് അൽ അജീർ) അപ് ലോഡ് ചെയ്യണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

നിരവധി കമ്പനികളിലും സ്ഥാപനങ്ങളിലും ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ അവസരമുണ്ട്. ഓരോരുടത്തുരടേയും കഴിവുകൾക്കനുസരിച്ചുള്ള അനുയോജ്യമായ ജോലികൾ കണ്ടെത്താനാണ് സി.വി അപ് ലോഡ് ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടത്.

ഹജ്ജ് സീസണിൽ ജോലികൾ സംഘടിപ്പിക്കുന്നതിനും, ഹജ്ജിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും  തൊഴിലാളികൾക്കും സൗകര്യമൊരുക്കുന്നതിൻ്റേയും ഭാഗമായാണിത്. ഇതിലൂടെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും മന്ത്രാലയം ലക്ഷ്യം വെക്കുന്നു.

 

ഹജ്ജ് സീസണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പുണ്യ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന  തൊഴിലാളികൾക്ക് “ഹജ്ജ് വേതന തൊഴിലാളി” പെർമിറ്റ് നൽകും. ഇതിലൂടെ സൗദികളെയും പ്രവാസികളെയും താൽക്കാലികമായി തൊഴിൽ ചെയ്യാനും അവരുടെ മനുഷ്യവിഭവശേഷി ആവശ്യങ്ങൾ നിറവേറ്റാനും മന്ത്രാലയം അനുവദിക്കുന്നു.

ഹജ്ജ് സീസണിൽ പ്രവർത്തിക്കാൻ അനുവാദമുള്ള സ്ഥാപനങ്ങൾ അജീർ പ്ലാറ്റ്‌ഫോം വഴി അവരുടെ ഒഴിവുള്ള തൊഴിലവസരങ്ങൾ പ്രദർശിപ്പിക്കും. അജീർ പ്ലാറ്റ്‌ഫോമിന്റെ “അജീർ ഗേറ്റ്” വഴി തൊഴിലന്വോഷകർക്ക് ഈ തൊഴിലവസരങ്ങൾ കണ്ടെത്താനും അവലോകനം ചെയ്യാനും അനയോജ്യമായ തൊഴിലുകൾക്ക് അപേക്ഷിക്കാനും അവസരം നൽകും.

തൊഴിൽ വിപണിയിലെ തൊഴിലാളികളുടെ വഴക്കവും ചലനാത്മകതയും വർദ്ധിപ്പിക്കാൻ “അജീർ” ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, വിപണിയിലെ തൊഴിൽ ശക്തിയുടെ ഉൽപ്പാദനക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുന്നതിനും, ബിസിനസ്സ് ഉടമകൾക്ക് കൃത്യമായ പരിഹാരങ്ങൾ നൽകുന്നതിനും സഹായിക്കുന്നതോടൊപ്പം, ബാഹ്യ റിക്രൂട്ട്മെന്റിനെ ആശ്രയിക്കുന്നത് കുറക്കാനും സഹായകരഹമാകും.

തൊഴിലന്വോഷകരായി സ്വദേശികൾക്കും താമസക്കാരായ പ്രവാസികൾക്കും ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് അജീർ പ്ലാറ്റ് ഫോമിൽ പ്രവേശിച്ച് അപേക്ഷ നൽകാനും സി.വി അപ് ലോഡ് ചെയ്യാനും സാധിക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!