പൊതുസ്ഥലത്തെ പൊലീസ് നടപടി ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ട് പ്രവാസികള്‍ കുടുങ്ങി

സൗദി അറേബ്യയില്‍ പൊതുസ്ഥലത്തെ പൊലീസ് നടപടി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രവാസികള്‍ കുടുങ്ങി. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിയുമാണ് മദീന പൊലീസിന്റെ പിടിയിലായത്. സുരക്ഷാ സംബന്ധമായ ഒരു കേസിലെ പ്രതിയെ പൊതുസ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇവര്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പണ്ട് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!