മക്കളുടെ അടുത്തേക്ക് പുറപ്പെട്ട മലയാളി വ്യവസായി ദുബായ് വിമാനത്താവളത്തിൽ വെച്ച് മരിച്ചു
മലയാളി വ്യവസായി ദുബായ് വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ സ്വദേശി തളാപ്പ് ജോൺ മിൽ കരിമ്പ് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) ആണ് മരിച്ചത്. ദുബായിലുള്ള മക്കളുടെ അടുത്തേക്ക് വന്നതായിരുന്നു.
വിമാനത്തിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ദുബായിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹമൂദ് ഹാജിയുടെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു.
ചെറുകുന്നിലെ പരേതരായ ഇ.ടി.പി അസൈനാറുടെയും നബീസയുടെയും മകനായ മഹമൂദ് ഹാജിക്ക് കണ്ണൂരിലും ഗൾഫിലും ബിസിനസ് സ്ഥാപനങ്ങളുണ്ട്. തെക്കി ബസാർ ജുമാ മസ്ജിദ് കമ്മിറ്റി അംഗമാണ്.
ഭാര്യ: കെ.പി ജമീല. മക്കൾ: റിഫാസ്, റിയാദ, റിസ് വാൻ, റമീസ്. മരുമക്കൾ: ഡോ.അഫ്സൽ (ദുബായ്), അസീഫ, മിർസാന. സഹോദരങ്ങൾ: കെ.ടി.പി മുസ്തഫ ഹാജി (ചെറുകുന്ന് മഹല്ല് പ്രസിഡന്റ്), സഹീദ്, ഖദീജ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


