സൗദിയില്‍ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു; 24 പേര്‍ക്ക് പരിക്ക്
സൗദി അറേബ്യയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബുറൈദയിലെ അല്‍ഖസീം യൂനിവേഴ്സിറ്റിയുടെ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുറൈദയിലായിരുന്നു അപകടം.
മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേര് ഒഴികെയുള്ളവരെല്ലാം ചികിത്സക്കു ശേഷം ആശുപത്രി വിട്ടതായി അല്‍ഖസീം യൂനിവേഴ്സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


