കർണാടക വഖഫ് ബോർഡ്: ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചു
കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദി ഉൾപ്പെട നാല് പേരുടെ നോമിനേഷൻ റദ്ദാക്കിയ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. പുതിയ വഖഫ് ബോർഡ് നിലവിൽ വരുന്നത് വരെ ഇവർ തന്നെ തുടരും. നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാഫി സഅദി പ്രതികരിച്ചു.
ഷാഫി സഅദിയോടൊപ്പം ബി.ജെ.പി സർക്കാർ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്ത മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസർ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷൻ റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചിരിക്കുന്നത്.
ഇന്നലെയാണ് സിദ്ധരാമയ്യ സർക്കാർ സഅദി ഉൾപ്പെടെ നാല് പേരുടെ നോമിനേഷൻ റദ്ധാക്കിയതായി ഉത്തരവിറക്കിയത്. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികൾ റദ്ദാക്കിയ കൂട്ടത്തിലാണ് വഖഫ് ബോർഡ് നോമിനേഷനുകളും റദ്ദാക്കിയത്. എന്നാൽ ഇന്ന് ഈ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273