25-ാം വാര്‍ഷികത്തില്‍ ജീവനക്കാര്‍ക്ക് 30 കോടിയുടെ സമ്മാനങ്ങളുമായി ഗൾഫിലെ കമ്പനി

ഇരുപത്തി അഞ്ചാം വര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് 1.3 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 293224569 രൂപയുടെ)  സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ ഒരു കമ്പനി. ഇതിന് പുറമെ 25 ജീവനക്കാരുടെ മാതാപിതാക്കളെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ യുഎഇയില്‍ എത്തിക്കുകയും ചെയ്‍തു. ഷാര്‍ജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പാണ് കമ്പനിയുടെ സില്‍വര്‍ ജൂബിലി ജീവനക്കാരുടെ കൂടി ആഘോഷമാക്കി മാറ്റിയത്.

കമ്പനിയില്‍ മൂന്ന് വര്‍ഷവം അതില്‍ കൂടുതലും പൂര്‍ത്തിയാക്കിയിട്ടുള്ള ജീവനക്കാര്‍ക്ക് അവരുടെ അധ്വാനത്തിന്റെ അംഗീകാരമാണിതെന്ന് അധികൃതര്‍ പറയുന്നു. മലയാളിയായ സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിന്റെ ഭാഗമായ ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പേരന്റല്‍ അലവന്‍സ് പ്രഖ്യാപിക്കുക വഴി നേരത്തെ തന്നെ ഏരീസ് ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ജീവനക്കാരുടെ നേട്ടങ്ങളില്‍ അവരുടെ കുടുംബങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു അലവന്‍സ് മാതാപിതാക്കള്‍ക്ക് നല്‍കുന്നതെന്ന് കമ്പനി പറയുന്നു. ഒപ്പം മക്കളെ വളര്‍ത്തി വലുതാക്കി വിദ്യാഭ്യാസം നല്‍കി ജോലി നേടാന്‍ അവരെ പ്രാപ്‍തരാക്കിയതിനുള്ള കൃതജ്ഞത കൂടിയാണിത്. കമ്പനി ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജീവനക്കാരുടെ മാതാപിതാക്കളോട് നന്ദി അറിയിക്കുകയാണ് ഏരീസ് ഗ്രൂപ്പെന്ന് സോഹന്‍ റോയ് പറഞ്ഞു. 1998ല്‍ സ്ഥാപിതമായതു മുതല്‍ ലാഭത്തിന്റെ അന്‍പത് ശതമാനം ജീവനക്കാരുമായി പങ്കിടുന്ന നയമാണ് ഏരീസ് ഗ്രൂപ്പ് സ്വീകരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!