സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാനും വിരലടയാളം നിർബന്ധമാക്കി; നടപടികൾ വിഎഫ്എസ് കേന്ദ്രം വഴി മാത്രം
ഫാമിലി സന്ദര്‍ശന വിസകള്‍ക്ക് പുറമെ സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസകൾ സ്റ്റാമ്പ് ചെയ്യുവാനും വിഎഫ്എസ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യാനും വിഎഫ് എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈ സൗദി കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. സൗദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ഈ മാസം ആദ്യം മുതല്‍ തന്നെ വിഎഫ്എസ് വഴിയാക്കിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ തൊഴിൽ വിസകളിലും സമാനമായ മാറ്റം നടപ്പിലാക്കുന്നത്.
അപേക്ഷകർ വിഎഫ്എസ് കേന്ദ്രങ്ങളിലെത്തി ആദ്യം വിരലടയാളം രേഖപ്പെടുത്തണം. അതിന് ശേഷമാണ് വിസ സ്റ്റാമ്പിംഗ് നടപടികൾ ആരംഭിക്കുക. വിരലടയാളം രേഖപ്പെടുത്താത്തവരുടെ വിസ നടപടികൾ റദ്ധാക്കുമെന്നും സൗദി കോണ്‍സുലേറ്റ് ഏജൻ്റുമാർക്കയച്ച സർക്കുലറിൽ വിശദീകരിക്കുന്നു. മെയ് 29 മുതലാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വരിക. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് നിലവിൽ വിഎഫ്എസ് കേന്ദ്രമുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273