അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
അബുദാബിയില്‍ വീടിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അബുദാബി ബനിയാസ് മേഖലയില്‍ മുഅസ്സസ് മേഖലയിലെ ഒരു വില്ലയ്ക്കാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
തീപിടുത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫ്ന്‍സ് അറിയിച്ചു. തീ പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളെ മാത്രം വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അബുദാബി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം, ദുബായിലെ അൽ റാസിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിൽ വൻ തീപിടിത്തത്തിൽ 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .
താമസക്കാരെയും വസ്‌തുക്കളെയും തീ പിടുത്തത്തിൽ നിന്ന് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി യുഎഇ അധികൃതർ നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷാ നടപടികളുടെ പ്രയോഗം ഉറപ്പാക്കാൻ ഒരു ഫീൽഡ് സർവേ ആരംഭിച്ചിരുന്നു . സ്ഥാപനങ്ങളിൽ സ്മോക്ക് ഡിറ്റക്ടറുകളും അഗ്നിശമന ഉപകരണങ്ങളും വിതരണം ചെയ്തു.
ഷാർജയിൽ, ഏപ്രിലിൽ ആരംഭിച്ച ഒരു പുതിയ പദ്ധതിയിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ അഗ്നി പ്രതിരോധശേഷിയുള്ള ക്ലാഡിംഗുകൾ ഉപയോഗിച്ച് മാറ്റുവാനും ആരംഭിച്ചിട്ടുണ്ട് .
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273