രാത്രി ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരെ ആക്രമിച്ചെന്ന് പരാതി; സംഭവം കോഴിക്കോട് നഗരത്തില്‍

കോഴിക്കോട്: ബൈക്ക് യാത്രികരായ യുവ യുവ ദമ്പതിമാരെ രാത്രിയില്‍ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് പരാതി. ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് നഗരമധ്യത്തില്‍ ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ഇതേക്കുറിച്ച് അശ്വിന്‍ നടക്കാവ് പോലീസ് സ്‌റ്റേഷനിലും സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി.

സംഭവത്തെ കുറിച്ച് അശ്വിൻ വിശദീകരിക്കുന്നത് ഇങ്ങിനെ:

‘ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു 2 സ്കൂട്ടറുകളിലായി 5 യുവാക്കൾ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവർ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോൾ ഞാൻ ചോദ്യം ചെയ്തു. അപ്പോൾ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ എന്നെ വന്നു തല്ലി. മോശമായ വാക്കുകൾ ഉപയോഗിച്ചു ഞങ്ങളോടു കയർത്തു സംസാരിച്ചു.

യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മർദിച്ചതെന്നു ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാൽ ഞങ്ങൾക്കു ആക്രമണത്തിന്റെ വിഡിയോ എടുക്കാൻ പറ്റിയില്ല. മുൻപരിചയമൊന്നും ഇല്ലാത്തവരാണ് ആക്രമിച്ചത്. ഇവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഹെൽമറ്റ് ഇട്ടിരുന്നതിനാൽ അതിനിടയിൽക്കൂടിയാണ് മുഖത്തടിച്ചത്. കുടുംബവുമൊത്തു പുറത്തുപോകാൻ‌ പറ്റാത്ത അവസ്ഥയാണ്. ഉടനെ തന്നെ വണ്ടിയുടെ നമ്പർ ഉൾ‌പ്പെടെ നടക്കാവ് പൊലീസിനു പരാതി നൽകി. തുടർന്ന് തിങ്കളാഴ്ച രാവിലെ മൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്‌. മറ്റു നടപടിയൊന്നും ആയിട്ടില്ല.’’– അശ്വിൻ വ്യക്തമാക്കി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!