14 മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ വിജയം; സയാമീസ് ഇരട്ടകളായ ഹസ്സാനയും ഹാസിനയും ഇനി ഇരു മെയ്യായി ജീവിക്കും – വീഡിയോ
റിയാദ്: നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസ്സാനയെയും, ഹാസിനയെയും വിജയകരമായി വേർപ്പെടുത്തിയതായി റിയാദിലെ കിംഗ് സൽമാൻ സെന്റർ അറിയിച്ചു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യയില്‍ നടന്ന പതിനാലര മണിക്കൂർ നീണ്ട് നിന്ന സങ്കീര്‍ണ ശസ്‍ത്രക്രിയയിലൂടെയാണ് വേർപ്പെടുത്തൽ വിജയം കണ്ടത്. നെഞ്ചിന്റെ താഴ്‍ഭാഗവും കരളും കുടലും മറ്റ് ആന്തരിക അവയവങ്ങളും ഉള്‍പ്പെടെ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു നൈജീരിയക്കാരായ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.
എട്ട് ഘട്ടങ്ങളായി നീണ്ടുനിന്ന ശസ്‍ത്രക്രിയയില്‍ 36 ഡോക്ടര്‍മാരും മറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 85 അംഗ മെഡിക്കല്‍ സംഘവും പങ്കെടുത്തു. ആന്തരിക അവയവങ്ങള്‍ വിവിധ ഘട്ടങ്ങളിലായി വേര്‍പെടുത്തി. സൗദി റോയല്‍ കോര്‍ട്ട് അഡ്വൈസറും കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്‍ദുല്ല അല്‍ റബീഹയാണ് ശസ്‍ത്രക്രിയക്ക് നേതൃത്വം വഹിച്ചത്.
ഇതുവരെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിച്ച സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനായി 56 ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഭരണാധികാരികളടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ 33 വര്‍ഷത്തിനിടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 130 സയാമീസ് ഇരട്ടകളെ ഇത്തരത്തില്‍ വേര്‍പെടുത്തിയിട്ടുണ്ട്.
വീഡിയോകൾ കാണാം..
#عاجل | بدء تحضيرات الفريق الطبي للشروع في عملية فصل التوأم السيامي النيجيري "حسانة" و"حسينة" بــ #الرياض pic.twitter.com/YVwMkxEyeB
— أخبار 24 (@Akhbaar24) May 18, 2023
انتهاء المرحلة الثالثة من عملية #فصل_التوأم النيجيري "حسانة وحسينة"https://t.co/GPXzj7jcLD pic.twitter.com/MKApbNYhSn
— أخبار 24 (@Akhbaar24) May 18, 2023
فيديو | د. عبدالله الربيعة: العملية تسير على ما يرام وكلنا ثقة بالفريق الطبي بعد نجاحه في المرحلة الخامسة لفصل التوأم السيامي النيجيري "حسانة وحسينة"#الإخبارية pic.twitter.com/3ZLItPs8v7
— قناة الإخبارية (@alekhbariyatv) May 18, 2023
വേർപ്പെടുത്തലിന് മുമ്പ്:
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273