എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു 99.7 ശതമാനം വിജയം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ   99.7 ശതമാനമാണ് വിജയം. ഇന്ന് വൈകിട്ട് 3:00 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഈ വർഷം 4,19,128 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിട്ടുള്ളത്. എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിന് പുറമേ, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എന്നീ ഫലങ്ങളും പ്രഖ്യാപിച്ചു. അതേസമയം, രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ട് 4 മണി മുതലാണ് ഫലങ്ങൾ ലഭ്യമായി തുടങ്ങുക. പരീക്ഷാഫലം ലഭിക്കുന്നതിനായി PRD LIVE മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടാതെ താഴെ പറയുന്ന വെബ് സൈറ്റുകളിലൂടെയും ഫലം അറിയാം.

www.prd.kerala.gov.in
,

https://result.kerala.gov.in,

https://examresult.kerala.gov.in,

https://pareekshabhavan.kerala.gov.in,

https://kite.kerala.gov.in,

https://sslcexam.kerala.gov.in

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!