സൗദിയിൽ കൂടുതൽ അനധികൃത കൈയ്യേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നു

സൗദിയിൽ ജിദ്ദയിലെ ബഹറയിൽ കിംഗ് അബ്ദുൽ അസീസ് ശുദ്ധജല പദ്ധതിയുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കാൻ ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബഹറക്കു സമീപം അൽ മഹാമീദിൽ 20000 സ്‌ക്വയർ മീറ്റർ പ്രദേശങ്ങളിൽ നിന്നുള്ള കയ്യേറ്റം ഒഴിപ്പിക്കൽ നടപടി പൂർത്തിയായി.

ബഹറയിൽ ഇരുപത്തിയൊന്നായിരം സ്‌ക്വയർ മീറ്റർ അനധികൃത കയ്യേറ്റമാണ് ഒഴിപ്പിക്കാനുളളത്. ശുദ്ധ ജലപദ്ധതിയുടെ ഭാഗമായ സ്ഥലങ്ങളിൽ കയ്യേറി നിർമിച്ച വർക്കു ഷോപ്പുകളും കടകളും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിനു സ്‌ക്വയർ മീറ്റർ സ്ഥലങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കിലോ എട്ടിലും ഇസ്‌ക്കാൻ റോഡിലും ഖുവൈസയിലും ഒഴിപ്പിച്ചെടുത്തിരുന്നു.

കയ്യേറ്റക്കാർക്ക് സൗകര്യം ചെയ്തു കൊടുത്ത  ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ കയ്യേറ്റമുണ്ടാകാത്ത രീതിയിൽ പദ്ധതി പ്രദേശങ്ങളിൽ  സുരക്ഷയൊരുക്കുമെന്നും കിംഗ് അബ്ദുൽ അസീസ് എന്റോവ്‌മെന്റ് പ്രോജക്ട് സെക്രട്ടറിയേറ്റ് വക്താവ് പറഞ്ഞു.

അതേസമയം, സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കി. യെമനി പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അബ്‍ദുന്നാസിര്‍ ബിന്‍ ഹുസൈന്‍ ബിന്‍ റൈഹാന്‍ അല്‍ സഹ്‍റാനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി, പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി അന്തിമ അനുമതിയും ലഭിച്ചതോടെയാണ് തിങ്കളാഴ്ച ജിദ്ദയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

സൗദി അറേബ്യയില്‍ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പിതാവിന്റെ വധശിക്ഷയും കഴിഞ്ഞയാഴ്ച നടപ്പാക്കിയിരുന്നു. സൗദി പൗരനായ ഹമദ് ബിന്‍ മുഹ്‍സിന്‍ ബിന്‍ മുഹമ്മദ് അല്‍ ഉതൈബിയെയാണ് ഏതാനും ദിവസം മുമ്പ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അന്ന് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!