മൂന്നാം ഭാര്യക്ക് ഇഷ്ടമില്ല; 7 വയസുള്ള മകനെ ഉറക്കത്തില്‍ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്
മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനാല്‍ ഏഴു വയസുകാരനായ സ്വന്തം മകനെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതീകിനെയാണ് പിതാവ് ശശിപാല്‍ മുണ്ടെ (26) ഉറക്കത്തിനിടെ കഴുത്തുഞെരിച്ചു കൊന്നത്. ശശിപാലിന്റെ മൂന്നാം ഭാര്യയായ പായലിന് (23) അടുത്തിടെ കുഞ്ഞുണ്ടായിരുന്നു. ആദ്യഭാര്യയിലെ മകനായ പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പായല്‍, ശശിപാലിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് മകനെ കൊല്ലാന്‍ ശശിപാല്‍ തീരുമാനിച്ചത്.
സാധാരണയായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് പ്രതീക് ഉറങ്ങാറുള്ളത്. എന്നാല്‍ ഞായറാഴ്ച, കൂളറുള്ള തന്റെ മുറില്‍ കിടന്ന് ഉറങ്ങാന്‍ പ്രതീകിനോട് ശശിപാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു കേട്ട് സന്തോഷിച്ച പ്രതീക് തന്റെ അവസാന ഉറക്കത്തിലേക്കാണെന്ന് അറിയാതെ മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞ ശേഷം പിതാവിന്റെ മുറിയിലേക്കു പോകുകയായിരുന്നു. രാത്രി മകന്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശശിപാല്‍ ടിവിയുടെ ശബ്ദം കൂട്ടിവച്ച ശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു. ഇതിനിടെ മൂന്നാം ഭാര്യ പായലിനെ വിഡിയോ കോള്‍ വിളിച്ചെങ്കിലും അവര്‍ എടുത്തില്ല. തുടര്‍ന്ന് സ്വന്തം മകനെ കൊന്നതിനു തെളിവായി വിഡിയോ എടുത്ത് പായലിന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. എന്നാല്‍ അവര്‍ ശശിപാലിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ വിഡിയോ കണ്ടില്ല. ഇനിയൊരിക്കലും മകന്‍ ശല്യമാകില്ലെന്ന് അവര്‍ക്ക് സന്ദേശമയച്ചിരുന്നുവെന്നും ശശിപാല്‍ പറഞ്ഞു.
മകനെ കൊന്ന ശേഷം ശശിപാല്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞതു മുതല്‍ പായലിന് പ്രതീകിനെ ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലി ശശിപാലും പായലും തമ്മില്‍ സ്ഥിരമായി വഴക്കടിക്കുമായിരുന്നു. മകനെ വീട്ടില്‍നിന്നു മാറ്റിയാല്‍ മാത്രമേ തിരികെ വീട്ടിലേക്കു വരികയുള്ളുവെന്നു ശശിപാലിന് പായല്‍ അന്ത്യശാസനം നല്‍കിയതായി കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജയ്‌വീര്‍ സിങ് ബദോരിയ പറഞ്ഞു. എന്നാല്‍ മകനെ കൊല്ലാന്‍ ഭര്‍ത്താവിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പായല്‍ പറഞ്ഞു. പ്രതീകിനെ കൊല്ലുന്നതിന്റെ വിഡിയോ ശശിപാലിന്റെ ഫോണില്‍നിന്നു പൊലീസ് കണ്ടെത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273