ഭീകര പ്രവര്‍ത്തനം നടത്തിയ ആൾക്ക് വധശിക്ഷ നടപ്പാക്കി

സൗദി ഭീകരന് അൽ-ഖസീമിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാസിർ ബിൻ മുഹമ്മദ് അൽഅസ്മരി എന്നയാളുടെ വധശിക്ഷ ആണ് നടപ്പാക്കിയത്. രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനും സുരക്ഷാ സൈനികരെ ആക്രമിക്കാനും വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും ഇയാള്‍ പദ്ധതിയിട്ടു.

ഭീകര സംഘം സ്ഥാപിക്കുകയും ഭീകര സംഘടനയുടെ നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്‍തു. വിദേശങ്ങളിലുള്ള ഭീകര സംഘടനകളുമായി ഇയാള്‍ ആശയവിനിമയം നടത്തുകയും ചെയ്തുവെന്നും കണ്ടെത്തിയിരുന്നു.

ഏതാനും ഭീകരർക്ക് അഭയം നൽകിയ യാസിർ അൽഅസ്മരി ബോംബ് നിർമാണത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും ചെയ്‍തു. വൻതോതിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വാങ്ങാൻ ശ്രമിക്കുകയും ഭീകരാക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതിന് രാസവസ്തുക്കൾ കൈക്കലാക്കുകയും ചെയ്‍തുവെന്നും കണ്ടെത്തി.

സ്‌ഫോടക വസ്തുക്കൾ നിർമിക്കുകയും കൈവശം വെക്കുകയും വിദേശങ്ങളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ഈ സ്ഥലങ്ങളിലേക്ക് പോകാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!