മലയാളി യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസീർ പ്രവാസി സംഘം വാദിയാൻ സനാഇയ്യ യൂണിറ്റ് അംഗവും പാലക്കാട് പുതുനഗരം സ്വദേശിയുമായ അബ്ബാസിനെ (44) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാദിയാൻ സനാഇയ്യയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തെ സ്വന്തം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് അബ്ബാസിന്റെ സ്‍പോൺസർ പൊലിസിൽ വിവരം അറിച്ചതിനെ തുടർന്ന് പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്പത്തൂരിലാണ് നിലവിൽ താമസിക്കുന്നത്. അസീർ പ്രവാസി സംഘം ലഹദ് ഏരിയ റിലീഫ് കൺവീനർ മണികണ്ഠന്റെ നേതൃത്വത്തിൽ മരണാന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!