മതകാര്യ പൊലീസിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു: സെലിബ്രിറ്റി യുവതിക്കെതിരെ സൗദിയിൽ നടപടി
മതകാര്യ പൊലീസിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുവികാരം ഇളക്കിവിട്ട കേസിൽ സെലിബ്രിറ്റിയായ യുവതിക്കെതിരെ നടപടി സ്വീകരിച്ചു. ഓൺലൈൻ പ്രസിദ്ധീകരണ നിയമവും സൈബർ ക്രൈം നിയമവും ലംഘിക്കുന്ന ഏതൊരാൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ പറഞ്ഞു.
സമൂഹ മാധ്യമ സെലിബ്രിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ കിംവദന്തി പ്രചരിപ്പിച്ചത് കമ്മീഷന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും സൈബർ ക്രൈം നിയമം ലംഘിച്ചതിന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നെന്ന് കമ്മീഷൻ പറഞ്ഞു. അതേസമയം, മതകാര്യ പൊലീസ് ഏജൻസിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികൾ ശരിയല്ലെന്ന് മതകാര്യ പൊലീസ് പറഞ്ഞു. നിയമ, നിർദേശങ്ങൾക്കനുസരിച്ച് മതകാര്യ പൊലീസ് പ്രവർത്തനങ്ങൾ തുടരുന്നു.
ആരുമില്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനിടെ മതകാര്യ പൊലീസിന്റെ പിടിയിലാകുന്ന കാമുകീകാമുകന്മാരെ ആയിരം റിയാൽ പരമാവധി മഹർ (വിവാഹമൂല്യം) നിശ്ചയിച്ച് രണ്ടു വർഷത്തേയ്ക്ക് വിവാഹത്തിന് നിർബന്ധിക്കുമെന്നും ഇതു പാലിക്കാത്തവർക്ക് 10 വർഷം തടവും ചാട്ടയടിയും നൽകുമെന്നുമാണ് സെലിബ്രിറ്റി പ്രചരിപ്പിച്ചത്. പൊതുജനവികാരം ഇളക്കിവിടുന്ന മറ്റു കിംവദന്തികളും ഇവർ പ്രചരിപ്പിച്ചു. കൂടാതെ സർക്കാർ വകുപ്പുകളെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിക്കെതിരെയുള്ള കുറ്റം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273