സൗദിയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു; 14 പേർക്ക് പരിക്ക്

സൗദിയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. 14 പേർക്കു പരുക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. തെക്കൻ പ്രവിശ്യയിലെ നാസ അൽഹാരിഖ് അൽ മാനിയ റോഡിലായിരുന്നു അപകടം. പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. റിയാദ് നഗരത്തിലെ വിവിധ ആശുപത്രികളിലേക്കും അപകടസ്ഥലത്തിനടുത്തുള്ള ആശുപത്രികളിലേക്കും പരുക്കേറ്റവരെ മാറ്റി.

റിയാദിൽ നിന്ന് ഏതാണ്ട് ഇരുനൂറോളം കിലോമീറ്റർ അകലെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദുരന്തം. അപകടം നടന്ന ഉടൻ തന്നെ 11 ഗ്രൗണ്ട് ആംബുലൻസ് ടീമുകളും രണ്ട് എയർ ആംബുലൻസുകളുമായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ടീമുകളും മൂന്നു ഗ്രൗണ്ട് ആംബുലൻസ് ടീമുകളുമായി ആരോഗ്യ മന്ത്രാലയം ടീമുകളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങളോ അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!