ഹിജാബ് നിരോധിച്ച കർണാടകയിലെ ബിജെപി പരാജയം; സന്തോഷം പങ്കുവെച്ച് അറബികളും

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം നേരിട്ടതിൽ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളിലും ആഹ്ലാദം. ഹിജാബ് നിരോധനത്തിലൂടെ അറബികളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു കർണാടക. വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും കർണാടകയിലെ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനേറ്റ കനത്ത പരാജയത്തിൽ ആഹ്ലാദം പങ്കുവെച്ച് അറബികളും അറബ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമാണ്.

തിപ്റ്റൂര്‍ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയ ബി.സി നാഗേഷിനെ കോണ്‍ഗ്രസിന്‍റെ കെ. ഷദാക്ഷരി 17,652 വോട്ടിനാണ് തോൽപിച്ചത്. ഷദാക്ഷരിക്ക് അഭിനന്ദനങ്ങളർപ്പിച്ച് പോസ്റ്റുകളിടുന്ന അറബികൾ, ബിജെപിക്ക് കനത്ത പരാജയം നൽകിയ വോട്ടർമാരെയും അഭിനന്ദിക്കുന്നുണ്ട്.

ഉഡുപ്പി ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11, 12 ക്ലാസുകളിലെ എട്ടു മുസ് ലിം വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്‍റെ പേരിൽ പുറത്താക്കിയത് വലിയ  വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. ലോക ശ്രദ്ധയാകർഷിച്ച ശിരോവസ്ത്ര നിരോധനത്തിനെതിരെ അറബ് രാജ്യങ്ങളിൽ പലതും ഒറ്റക്കും, അറബ് രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയായ ഒ.ഐ.സി യും ശക്തമായി പ്രതിഷേധിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോമിനൊപ്പം ഹിജാബ് നിരോധം നടപ്പാക്കി കർണാടകസർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ. ഇതു ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജികൾ കർണാടക ഹൈകോടതി തള്ളിക്കളഞ്ഞിരുന്നു.  കർണാടക സർക്കാർ വസ്ത്രത്തിനുമേൽ ഏർപ്പെടുത്തിയ എല്ലാതരം നിയന്ത്രണങ്ങളും ശരിവെച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഹരജികൾ തള്ളിയത്. തുടർന്ന് വിദ്യാർഥിനികൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സംഭവ വികാസങ്ങളെല്ലാം സസൂക്ഷ്മം അറബ് ലോകവും നിരീക്ഷിച്ച് വരുന്നതിനിടെയാണ് കർണാടക തെരഞ്ഞെടുപ്പ് സജീവമായത്.

2008ൽ കർണാടകയിൽ ജയിച്ച ബിജെപി സ്ഥാനാർഥി നാഗേഷിൽനിന്ന് 2013ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷദാക്ഷരി മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലത്തില്‍നിന്ന് വീണ്ടും നാഗേഷ് വിജയം നേടി. 2021ല്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി നാഗേഷ് ചുമതലയേല്‍ക്കുകയായിരുന്നു. ഈ സ്ഥാനത്ത് തുടരുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടതും കനത്ത പരാജയം ഏറ്റ് വാങ്ങിയതും.

ഹിജാബ് നിരോധനത്തിലൂടെ അറബികളുടെ ശ്രദ്ധയാകർഷിച്ച തെരഞ്ഞെടുപ്പായിരുന്നു കർണാടകയിലേത്. അറബ് സോഷ്യൽ മീഡിയകളിൽ അറബികളുടെ ആഹ്ലാദവും സന്തോഷവും വ്യക്തമാണ്. ഇന്ത്യയിലെ ബിജെപി ഭരണത്തിനെതിരെ ഇന്ത്യക്കകത്തുള്ളത് പോലെതെന്നെ ശക്തമായ പ്രതിഷേധവും വിയോജിപ്പുമാണ് മറ്റു രാജ്യങ്ങളിലെ പൌരന്മാർക്കും എന്ന് വ്യക്തമാക്കുന്നതാണ് അറബ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെ ആഹ്ലാദ പ്രകടനങ്ങൾ.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!