ഡോ. വന്ദന വധക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; നടപടി എഫ്.ഐ.ആറിലെ പിഴവ് പുറത്തുവന്നതിനു പിന്നാലെ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് റൂറല്‍ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറല്‍ എസ്.പി. എംഎല്‍ സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ പിഴവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്.

സാംദീപിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ എപ്പോള്‍ കസ്റ്റഡിയില്‍ ലഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ശ്രമം.

സംഭവവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസിനെതിരേ കോടതിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അക്രമം നടത്തിയ സാംദീപിനെ പരിശോധിക്കുന്ന സമയത്ത് ഒബ്‌സര്‍വേഷന്‍ മുറിയില്‍ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അക്രമസംഭവം ഉണ്ടാകില്ലായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇത് പോലീസിനുണ്ടായ പിഴവാണെന്നും വിലയിരുത്തപ്പെടുന്നു.

എഫ്‌ഐആറില്‍ വലിയ പിഴവ് സംഭവിച്ചതായി നേരത്തെതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സാംദീപ് കത്രിക കൈക്കലാക്കി ഡോ. വന്ദനയെ അക്രമിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍, പോലീസടക്കമുള്ളവരെ ആക്രമിച്ചതിനുശേഷമാണ് പ്രതി വന്ദനയെ ആക്രമിച്ചതെന്നായിരുന്നു ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!