കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്
ഒമാനില്‍ കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പ്രവാസി മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിലായിരുന്നു അപകടമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരാനാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇയാള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്‍തിരുന്നയാളാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. അപകടം സംഭവിച്ച ഉടന്‍ തന്നെ പരിക്കേറ്റയാളെ ഇബ്രി ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിരത്തുകളിലെ അമിത വേഗത കാരണമായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹന ഡ്രൈവര്‍മാരും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരും സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
അശ്രദ്ധമായോ ജീവനും സ്വത്തും അപകടത്തിലാക്കുന്ന തരത്തിലോ വാഹനം ഓടിക്കുന്നവര്‍ക്കും അപകടകരമായ തരത്തിലോ അല്ലെങ്കില്‍ നിരോധിത മേഖലകളിലോ ഓവര്‍ടേക്ക് ചെയ്യുന്നവര്‍ക്കും കര്‍ശനമായ ശിക്ഷകളാണ് ഒമാനിലെ ട്രാഫിക് നിയമങ്ങള്‍ പ്രകാരം ലഭിക്കുക. ഇത്തരത്തില്‍ റോഡില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്ക് പത്ത് ദിവസം മുതല്‍ രണ്ട് മാസം വരെ ജയില്‍ ശിക്ഷയോ 100 ഒമാനി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273