സൗദി ബജറ്റ് 2023; ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം
സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9 ശതകോടിയും ചെലവ് 283.9 ശതകോടിയും ആയപ്പോൾ കമ്മി ഏകദേശം 2.9 ശതകോടി റിയാലായി.
ആദ്യപാദത്തിൽ എണ്ണ വരുമാനം 178.6 ശതകോടിയും എണ്ണ ഇതര വരുമാനം 102 ശതകോടിയുമാണെന്നും മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി. എണ്ണ ഇതര വരുമാനം വാർഷിക അടിസ്ഥാനത്തിൽ ഒമ്പത് ശതമാനം വർധിച്ചതായി സൗദി ബജറ്റ് കണക്കുകൾ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 57.5 ശതകോടി റിയാൽ മിച്ചവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തിലെ ആദ്യപാദത്തിൽ കമ്മി 2.91 ബില്യൺ റിയാലായി. 2023 ന്റെ ആദ്യ പാദത്തിൽ മൂലധനച്ചെലവുകൾ വർഷികാടിസ്ഥാനത്തിൽ 75 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273