നടപടിക്രമങ്ങൾ ലളിതമാക്കി; സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു
പ്രതീക്ഷകൾ മറികടന്ന് സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വർഷം ആദ്യ 3 മാസത്തിനിടെ 80 ലക്ഷം ടൂറിസ്റ്റുകളാണ് സൗദിയിൽ എത്തിയത്. 40 ലക്ഷം പേർ ഉംറ തീർഥാടകരായാണ് ഈ കാലയളവിൽ സൗദിയിൽ എത്തിയത്.
ടൂറിസ്റ്റുകളുടെ വർധന മുന്നിൽ കണ്ട് ഹോട്ടൽ റൂമുകളുടെ എണ്ണവും വർധിപ്പിച്ചുവരികയാണെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദദ്ദീൻ പറഞ്ഞു. നിലവിൽ 42,000 ഹോട്ടൽ മുറികളാണുള്ളത്. 2030ൽ ഇത് 7 ലക്ഷമായി ഉയരും.
സീസൺ ഭേദമന്യേ എല്ലാ കാലത്തും സൗദിയിലേക്കു വിനോദസഞ്ചാരികളെ ആകർഷിച്ചുവരുന്നു. കലാകായിക മത്സരങ്ങളുടെ ടിക്കറ്റുകൾ പൂർണമായും വിറ്റുപോകുന്നത് ഇതിന് ഉദാഹരണമാണ്. വീസാ നടപടികൾ ലഘൂകരിച്ചത് സഞ്ചാരികളുടെ എണ്ണം കൂടാൻ കാരണമായി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273