സൗദി അറേബ്യയില്‍ വൻ മയക്കുമരുന്ന് വേട്ട; വിദേശികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം പിടിയില്‍
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് വേട്ട. റിയാദ് പ്രവിശ്യയിലെ മുസാഹ്മിയയിൽ നിന്നാണ് 12,66,000 ലഹരി ഗുളികകളുമായി ഏഴംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. മുസാഹ്മിയയിലെ ഒരു സ്വകാര്യ വിശ്രമ കേന്ദ്രം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
പിടിയിലായ സംഘത്തില്‍ രണ്ടു പേര്‍ യമനികളും രണ്ടു പേര്‍ സൗദി പൗരന്മാരുമാണ്. ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്. ഗ്ലാസ് പാനലുകള്‍ക്കകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273