ലയണല്‍ മെസ്സി പിഎസ്ജി വിടും; ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു

ലയണല്‍ മെസ്സി സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സി ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കും. കരാർ പുതുക്കില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ ലയണല്‍ മെസ്സിയെ ഇന്ന് പിഎസ്ജി സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവില്‍ പ്രതിഫലവും ക്ലബ്ബ് നല്‍കില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മല്‍സരങ്ങള്‍ മാത്രമാകും. സൗദി അറേബ്യയില്‍ ടൂറിസം പ്രചാരണത്തിനായാണ് മെസ്സി എത്തിയത്.

സസ്‌പെൻഷനോടെ ട്രോയിസും അജാക്കിയോയുമായുള്ള ലീഗ് വൺ മത്സരങ്ങളും മെസ്സിക്ക് നഷ്ടമാകും. കഴിഞ്ഞയാഴ്ച ലോറിയന്റിനോട് തോറ്റതിനു പിന്നാലെയാണ് മെസ്സിയുടെ സൗദി സന്ദർശനം. ഇതോടെ താരത്തിന്‍റെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന ആരാധകരുടെ ആകാംക്ഷയും ഇരട്ടിയായി. പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തന്നെ താരം മടങ്ങുമെന്നാണ് സൂചന.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!