68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടി; ‘അശ്വതി അച്ചു’ പിടിയിൽ, ഹണിട്രാപ്പിൽ നിരവധി രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും കുടുങ്ങി

തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പ് കേസുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് പൊലീസിനെ വട്ടംകറക്കിയ അശ്വതി അച്ചു ഒടുവിൽ കുടുങ്ങിയത് ഒരു വിവാഹത്തട്ടിപ്പു കേസിൽ. തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടു വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതി അച്ചുവിനെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിൻറെ പിടിയിലായത്. തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്

വിവാഹവാഗ്ദാനം നൽകി പലസമയങ്ങളിലായാണ് അശ്വതി അച്ചു പണം തട്ടിയെന്നാണ് പരാതി. ഇതേ തുടർന്നാണ് യുവതിയെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നേരത്തെ സമാന പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തി കാര്യം തിരക്കിയിരുന്നു. എന്നാൽ പണം കടമായി വാങ്ങിയതാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പണം തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ പറഞ്ഞ സമയം അവസാനിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂവാര്‍ സ്വദേശിയായ 68 വയസ്സുകാരനായിരുന്നു അശ്വതിയുടെ പുതിയ ഇര. ഭാര്യ മരിച്ച ശേഷം ഭിന്നശേഷിയുള്ള മകനെ നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട അറുപത്തിയെട്ടുകാരൻ രണ്ടാം വിവാഹത്തിന് തീരുമാനിക്കുകയും ചില ബ്രോക്കര്‍മാരെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഇടനിലക്കാര്‍ മുഖേനെ അശ്വതി ബന്ധപ്പെട്ടു. വിവാഹനത്തിന് തയാറാണെന്നും അതിനു മുന്‍പ് തന്റെ കടം തീര്‍ക്കാനായി 40,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം കിട്ടിയതോടെ അശ്വതിയുടെ മട്ടുമാറി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണെടുക്കാതായി. അറുപത്തിയെട്ടുകാരനെ നേരിട്ട് കണ്ടപ്പോള്‍ ചീത്തവിളിക്കുകയും ചെയ്തു.

ഇതോടെയാണ് ഇയാൾ പൊലീസില്‍ പരാതി നല്‍കിയതും അറസ്റ്റിനു കളമൊരുങ്ങിയതും. നേരത്തെ ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ അശ്വതിക്കെതിരെ കേസെടുത്തിരുന്നു. കൊല്ലം റൂറലിലെ എസ്ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും പാതിവഴിയില്‍ അന്വേഷണം നിലച്ചു. ഇത് പൊലീസില്‍ അശ്വതിക്കുള്ള സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ കേസില്‍ പൂവാര്‍ പൊലീസിന്റെ അറസ്റ്റ്.

 

 

കേരള പൊലീസിനെ ഒന്നടങ്കം നാണക്കേടില്‍ കുടുക്കിയാണ് ഫെയ്‌സ്ബുക്കില്‍ അശ്വതി അച്ചു എന്നറിയപ്പെടുന്ന കൊല്ലം അഞ്ചല്‍ സ്വദേശിനി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഒട്ടേറെ പൊലീസുകാരും രാഷ്ട്രീയക്കാരുമാണ് അശ്വതി അച്ചുവിന്റെ ഹണിട്രാപ്പിൽ കുരുങ്ങിയത്. രണ്ടര വര്‍ഷത്തോളം പൊലീസിനെ വട്ടംകറക്കിയ ശേഷമാണ് അശ്വതി പൊലീസിന്റെ പിടിയിലാകുന്നത്. ഇത്തവണ ഹണിട്രാപ്പിന് പകരം വിവാഹവാഗ്ദാനം നല്‍കിയുള്ള തട്ടിപ്പാണ് എന്നതാണ് പ്രത്യേകത.

നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയർന്നിരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. ചില പൊലീസ് ഓഫീസർ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാൽ തുടർ നടപടികൾ ഉണ്ടായിരുന്നില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!