അനുവാദമില്ലാതെ സൗദി സന്ദർശിച്ചു; മെസ്സിയെ പി.എസ്.ജിയിൽ നിന്നും സസ്പെൻഡ് ചെയ്തു
അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് അര്‍ജന്റീന ഫുട്ബോൾ താരം മെസ്സിയെ പിഎസ്ജി ക്ലബ് സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ. സസ്പെൻഷൻ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല.
സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
മെസിയുടെ സൗദി സന്ദർശനത്തിന് മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും അനുമതി നൽകിയിരുന്നില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ലോറിയന്റിനെതിരെ 3-1ന് പരാജയപ്പെട്ട ശേഷമാണ് മെസ്സി കുടുംബത്തോടൊപ്പം സൗദിയിലേക്ക് തിരിച്ചത്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസഡറായ മെസ്സി ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.
സൂപ്പര്‍താരത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മെസിക്ക് സ്വാഗതം അറിയിച്ചുകൊണ്ട് സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് നിലവില്‍ ലയണല്‍ മെസി.
മെസ്സിയെ ടീമിലെത്തിക്കാൻ സൗദിയിലെ അൽ ഹിലാൽ ക്ലബ് 400 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. എന്നാൽ, ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന താരം ബാഴ്സലോണയിലേക്ക് തിരിച്ചു പോകുമെന്നാണ് കരുതുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273