സൗദിയിൽ പുതിയ ഒരു വിമാന കമ്പനി കൂടി വരുന്നു…250-ലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലക്ക് സർവീസ് നടത്തും

സൗദിയിൽ പുതിയ ഒരു ദേശീയ വിമാന കമ്പനി കൂടി വരുന്നു. ദമാമിലെ കിംഗ് ഫഹദ് എയർപോർട്ട് കേന്ദ്രീകരിച്ചാണ് പുതിയ വിമാന കമ്പനി പ്രവർത്തിക്കുക. ഇതിനായി എയർ കാരിയറിൻ്റെ ലൈസൻസിനായുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

2030-ഓടെ 250-ലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലക്ക് സർവീസ് നടത്താനാകും വിധമുള്ള വിമാന കമ്പനിയാണ് അതോറിറ്റി ലക്ഷ്യം വെക്കുന്നത്.

മ്മാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സാമ്പത്തിക ദേശീയ വിമാനക്കമ്പനിക്ക് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ലൈസൻസ് നേടാനുള്ള പൊതു മത്സരത്തിന് അപേക്ഷിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ട്വിറ്റർ പ്ലാറ്റ്‌ഫോം വഴി അറിയിച്ചു.

2030-ഓടെ 250 ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തികൊണ്ട് പ്രതിവർഷം  330 ദശലക്ഷം യാത്രക്കാർക്ക് യാത്ര സൌകര്യം ചെയ്തു കൊടുക്കും വിധമാണ് പുതിയ വിമാന കമ്പനി പ്രവർത്തിക്കേണ്ടതെന്നും അതോറിറ്റി വിശദീകരിച്ചു.

ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന സൌദി എയർലൈൻസ്, ഫ്ളൈ നാസ്, റിയാദ് കേന്ദ്രമായി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന റിയാദ് എയർ എന്നിവയാണ് നിലവിൽ സൌദിയിലെ വിമാന കമ്പനികൾ. ഇത് കൂടാതെയാണ് ദമ്മാം വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ വിമാന കമ്പനി പ്രഖ്യാപിക്കാനുള്ള തീരുമാനം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!