ഊഞ്ഞാലിൽനിന്ന് വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി; കോഴിക്കോട്ട് 5 വയസ്സുകാരന് ദാരുണാന്ത്യം

ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്നാണ് വീണത്.

വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങൾക്കൊപ്പം നിഹാൽ മാവൂരിൽ നിന്നും ഓമശേരിയിലെത്തിയത്. ഓമശേരിയിലെ സ്നേഹതീരം കല്യാണമണ്ഡപത്തിൽ  കുട്ടികൾക്കായി തയാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!