സൗദിയിൽ വാഹനപകടം: ഒരു കുടുംബത്തിലെ ആറ് കുട്ടികളുൾപ്പെടെ 7 മരണം. 5 പേർക്ക് പരിക്ക്‌

സൗദിയിൽ തായിഫ് ഗവർണറേറ്റിനെ അൽ-ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിൽ ഒരു സൗദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ മരിച്ചു. അവരുടെ മാതാപിതാക്കളെയും മറ്റ് 3 സഹോദരങ്ങളെയും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചതായാണ് വിവരം. അപകടത്തിൽ നാല് വയസുകാരി രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൌദി പൌരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. മദീനയിൽ നിന്ന് അൽ-ബഹയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. റീം, സേലം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നീ അഞ്ച് സഹോദരങ്ങളും അവരുടെ ഒരു സഹോദരിയുമാണ് മരിച്ചത്. ഇവരിൽ മൂത്തയാൾക്ക് പതിനേഴു വയസ്സും ഇളയവന് രണ്ടര വയസ്സുമാണ് പ്രായം.

പിതാവ്, മാതാവ്, രണ്ട് പെൺമക്കൾ (റിനാദ്, മുനീറ), ഒരു മകൻ (സുൽത്താൻ) എന്നിവരെ തായിഫിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രികൾ, കിംഗ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രി, തായിഫിലെ പ്രിൻസ് സുൽത്താൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

പിതാവ് അത്യാസന്നനില തരണം ചെയ്തിട്ടുണ്ട്. “ഞങ്ങളുടെ കുടുംബത്തിലെ 6 അംഗങ്ങൾ ഇന്നലെ അസർ പ്രാർത്ഥനയിൽ ഒരുമിച്ച് പ്രാർത്ഥിച്ചു, അവരെ തായിഫ് ഗവർണറേറ്റിൽ അടക്കം ചെയ്തുവെന്നും അപകടത്തിൽപ്പെട്ട അഹമ്മദ് അൽ ഗാംദിയുടെ സഹോദരൻ മുഹമ്മദ് സലേം അൽ-ഗംദി വിശദീകരിച്ചു,

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!