ഐ.എം.ഒ ഉൾപ്പെടെ 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു
സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ഐ.എം.ഒ മെസഞ്ചർ ഉൾപ്പെടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കാനും സന്ദേശങ്ങൾ അയക്കാനും തീവ്രവാദികൾ ഈമെസഞ്ചർ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ട്. പ്രവാസികളും കുടുംബങ്ങളും വീഡിയോ കാൾ ചെയ്യാനായി വളരെയേറെ ഉപയോഗിക്കുന്ന ആപ്പാണ് ഐഎംഒ.
ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകളെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ഈ ആപ്പുകൾ വഴി ജമ്മു കശ്മീരിലെ തീവ്രവാദികൾ അവരുടെ അണികളുമായി സന്ദേശങ്ങൾ കൈമാറിയെന്നാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തൽ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273