ചലച്ചിത്രതാരം മാമുക്കോയയുടെ വിയോഗത്തിൽ കോഴിക്കോട് ജില്ലാ ഫോറവും കോഴിക്കോട് മ്യൂസിക് ലവേഴ്സ്സും അനുശോചിച്ചു

ജിദ്ദ: കോഴിക്കോടൻ ഭാഷാ ചാതുരി കൊണ്ട് ശ്രദ്ധേയനായ കോഴിക്കോട്ട് കാരുടെ സ്വന്തം ചലച്ചിത്ര താരം മാമുക്കോയയുടെ വിയോഗത്തിൽ കോഴിക്കോട് ജില്ല ഫോറവും കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്സും അനുശോചിച്ചു.
അദ്ദേഹത്തിന്റെ തനതു ശൈലിയിലൂടെ ഇന്ത്യൻ സിനിമ കീഴടക്കിയ ഒരു വ്യക്തിയാണ് മാമുക്കോയ എന്നും ഹാസ്യനടൻ എന്നതിലുപരി ഒരു നല്ല നടനായിരുന്നു അദ്ദേഹം എന്നും അദ്ദേഹത്തിന് ലഭിച്ച കേരള സംസ്ഥാന അവാർഡ് അത് വ്യക്തമാക്കുന്നതായി അനുശോചനയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.

 

 

ഒരു മരം മുറിക്കാരനായില് നിന്ന് മലയാളത്തിൽ എണ്ണം പറഞ്ഞ ഹാസ്യ ചലച്ചിത്ര താരമാവാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കലയോടുള്ള ആഭിമുഖ്യം കൊണ്ടാണെന്നു യോഗം നിയന്ത്രിച്ച പ്രസിഡന്റ് ഹിഫ്സു റഹ്മാന് പറഞ്ഞു. ചെറുപ്പക്കാലത്ത് ഒരു കൂടുംബം പോലെ കഴിഞ്ഞ ഓർമ്മകൾ ഹിഫ്സു റഹ്മാൻ പങ്കുവെച്ചു.

മാമുക്കോയയുടെ ചെറുപ്പകാലത്ത് വൈക്കം മുഹമ്മദ് ബഷീറുമായുണ്ടായ വിട്ട് പിരിയാത്ത സൌഹൃദം ഓർമ്മിച്ചെടുത്ത് തനതായ ശൈലിയിൽ അവതരിപ്പിച്ച നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ വാക്കുകള് സദസ്യരുടെ കണ്ണുകളിൽ ഈറനണിയിച്ചു.

 

 

അനുശോചനത്തോടൊപ്പം മാമൂക്കോയയുടെയും, കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് തബലിസ്റ്റ് ഷാജഹാന് ബാബുവിന്റെ മാതാവിന്റെയും ,അർഷാദ് ഫറോക്കിന്റെ പിതാവിന്റെയും മയ്യത്ത് നമസ്കാരവും നടത്തി. കൂടാതെ മൻസൂർ ഫറോക്ക്,യൂസഫ് ഹാജി എന്നിവർ അവരുടെ അനുഭവം പങ്കുവെച്ചു, യോഗത്തില് അഡ്വ. ഷംസുദ്ദീൻ ഓമശ്ശേരി സ്വാഗതവും അനിൽ ബാബു നന്ദിയും പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!