വൈകിട്ടുവരെ തിരച്ചിൽ; തീ അണക്കാൻ ശ്രമിക്കുന്നതിനിടെ തീച്ചൂളയിൽ വീണ യുവാവിനെ കണ്ടെത്താനായില്ല

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കുന്നതിനു വെള്ളം ഒഴിച്ചു കൊണ്ടിരുന്ന അതിഥിത്തൊഴിലാളിയെ മാലിന്യക്കുഴിയിൽ വീണു കാണാതായി. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീറിനെ (23) ആണു കാണാതായത്.

ഓടക്കാലി യൂണിവേഴ്സൽ പ്ലൈവുഡ് കമ്പനിയിൽ രാവിലെ 6.30നായിരുന്നു സംഭവം. 15 അടിക്കു മേൽ പൊക്കത്തിലാണു പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തിൽ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പിൽ നിന്നു വെള്ളം ചീറ്റിച്ചു അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുകയായിരുന്നു. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന നസീർ ഒരാഴ്ച മുൻപാണ് ഓടക്കാലിയിൽ എത്തിയത്. അടിഭാഗത്തെ തീച്ചൂളയിൽ പെട്ടിരിക്കാം എന്നാണു നിഗമനം. യന്ത്രം ഉപയോഗിച്ചു മാലിന്യം വശങ്ങളിലേക്കു മാറ്റിയാണ് തിരച്ചിൽ നടത്തിയത്. മാലിന്യ കൂമ്പാരത്തിന് ഉള്ളിലെ തീ അണച്ചെങ്കിലും നസീറിനെ കണ്ടെത്താനായിട്ടില്ല. വൈകിട്ടോടെ തിരച്ചിൽ നിർത്തി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!