സുഡാനില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെ 561 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചു; ഇന്ത്യൻ സ്കൂളിൽ താമസം – ചിത്രങ്ങൾ

സുഡാനിൽ നിന്ന് ഇന്ത്യൻ സൈനിക സഹായത്തോടെ മലയാളികൾ ഉൾപ്പെടെ 561 പേർ ജിദ്ദയിലെത്തി. നാവികസേനാ കപ്പലിൽ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളിൽ 283 പേരെയുമാണ് ജിദ്ദയിലെത്തിച്ചത്.  ഇവരെ ഇന്ത്യൻ വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ പൂച്ചെണ്ടുകളും മധുരവും നൽകി സ്വീകരിച്ചുൂ. ജിദ്ദയിൽ എംബസിക്ക് കീഴിലെ സ്കൂളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

 

ചൊവ്വാഴ്​ച ​രാത്രി 10.30 ഓടെ ഇന്ത്യൻ നാവികസേനയുടെ ഐ .എൻ.എസ്​ സുമേധ കപ്പലാണ് ജിദ്ദ തുറമുഖത്ത്​ ആദ്യം എത്തിയത്. ആദ്യ വിമാനത്തിൽ 148 ഉം രണ്ടാം വിമാനത്തിൽ 130ഉം പേരുൾപ്പെടെ 283 പേരെ വിമാന മാർഗ്ഗവും ജിദ്ദയിലെത്തിച്ചു. ഇതുൾപ്പെടെ 561 പേർ ഇത് വരെ ജിദ്ദയിലെത്തി.

 

 

ഇന്ന് മുതൽ വിവിധ ചാർട്ടേഡ് സർവീസ് വഴി നാട്ടിലെത്തിക്കാനാണ് നീക്കം. സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷൻ കാവേരി പദ്ധതി നടപ്പിലാക്കുന്നത്. 3000ത്തോളം ഇന്ത്യക്കാരാണ് സുഡാനിൽ കഴിയുന്നത്. ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരനാണ് മേൽനോട്ടം വഹിക്കുന്നത്.

 

 

ഘട്ടം ഘട്ടമായാണ് സുഡാനിൽ നിന്നും ഇന്ത്യക്കാരെ മടക്കികൊണ്ടുവരുന്നത്​. ബാക്കിയുള്ളവരെ സുരക്ഷിതമായി ജിദ്ദയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ വിദേശകാര്യാലയം, സുഡാനിലെ ഇന്ത്യൻ എംബസി, സൗദിയിലെ ഇന്ത്യൻ എംബസി എന്നിവക്ക്​ കീഴിൽ തുടരും​.

 

 

72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വിദേശികളെ രക്ഷപ്പെടുത്താനുള്ള വഴിതേടുകയാണ് സൗദി അറേബ്യ. നേരത്തെയും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. പുറത്തിറങ്ങുന്നവർക്ക് നേരെ കൊള്ളയും വ്യാപകമാണ്. കനത്ത ഏറ്റുമുട്ടലുള്ള സുഡാനിലെ ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികിൽ നിന്നും 800 കി.മീ സഞ്ചരിച്ച് വേണം സുഡാൻ തുറമുഖത്തെത്താൻ. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!