കർണാടകയിലെ ഹിജാബ് വിവാദം: വാര്‍ത്തകളില്‍ നിറഞ്ഞ വിദ്യാർഥിനിക്ക് PUC പരീക്ഷയില്‍ മിന്നുന്ന വിജയം, ഏറ്റവും മികച്ച പ്രതികാരമെന്ന് തരൂര്‍
തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ബോർഡ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് തരൂർ ട്വീറ്റ് ചെയ്തത്.
ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച പെൺകുട്ടികളുടെ കൂട്ടത്തിൽ 18-കാരിയായ തബസ്സുമും ഉൾപ്പെട്ടിരുന്നു.പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും അടക്കമുള്ള പെൺകുട്ടികൾ പരീക്ഷ എഴുതിയത്.
‘ഹിജാബ് നിരോധന ഉത്തരവ് വന്നതിന് പിന്നാലെ രണ്ട് ആഴ്ചയോളം കോളേജിൽ പോയിരുന്നില്ല. എന്നാൽ നിയമം അനുസരിക്കാനാണ് എന്നോട് മാതാപിതാക്കൾ പറഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ വിദ്യാഭ്യാസം ലഭിച്ചാൽ ഭാവിയിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരേ ശബ്ദിക്കാനാകുമെന്ന് മാതാപിതാക്കൾ പറഞ്ഞു തന്നു’ തബസ്സും ഇന്ത്യ ടുഡേയോട് പറഞ്ഞു.
രണ്ടാം വർഷം പിയുസി പരീക്ഷാ ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. പരീക്ഷയിൽ 600 ൽ 593 മാര്‍ക്കാണ് തബസ്സും നേടിയത്. ഹിന്ദി, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273