മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ ബെംഗളൂരു പൊലീസിന് 60 ലക്ഷം രൂപ നല്‍കണം; വരുന്നില്ലെന്ന് മഅ്ദനി, വീണ്ടും സുപ്രീം കോടതിയെ സമീപിക്കും

അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ളയാത്ര അനിശ്ചിതത്വത്തില്‍. ജാമ്യ വ്യവസ്ഥയില്‍ സുപ്രിം കോടതിയില്‍ നിന്നും ഇളവുകിട്ടിയെങ്കിലും യാത്രക്കായി 60 ലക്ഷം രൂപ അടക്കണമെന്ന് കാട്ടി കര്‍ണ്ണാടക പൊലീസ് കത്തു നല്‍കിയതാണ് യാത്ര പ്രതിസന്ധിയിലാകാന്‍ കാരണം.
20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയെ അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക വേണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ പറയുന്നത്. ഇത്രയും തുക നല്‍കാന്‍ നിലവില്‍ നിര്‍വാഹമില്ലെന്ന് മദനിയുടെ കുടുംബം വെളിപ്പെടുത്തുന്നത്. തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന കാര്യം സുപ്രീംകോടതി അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടികള്‍ ആലോചിച്ച് വരുന്നതായും കുടുംബം അറിയിച്ചു.

കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട അകമ്പടിച്ചെലവായ 60 ലക്ഷം ഉള്‍പ്പെടെ താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരു കോടിയോളം രൂപ വരും. താമസിക്കുന്ന സ്ഥലം, സന്ദര്‍ശിക്കാനെത്തുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാര്‍ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങി നിരവധി രേഖകളും പൊലീസ് ആവശ്യപ്പെട്ടു. റോഡ് മാര്‍ഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാന്‍ പറ്റൂ, ആശുപത്രിയില്‍ പോവാന്‍ പറ്റില്ല എന്നീ നിബന്ധനങ്ങളും പൊലീസ് പറഞ്ഞതായി മഅദനി ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.

കേരളത്തിലേക്ക് വരുന്നതിന് കര്‍ണാടക പൊലീസിന്റെ അകമ്പടി ആവശ്യപ്പെട്ടുള്ള മഅദനിയുടെ അപേക്ഷയില്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് മറുപടി ലഭിക്കുന്നത്. എന്നാല്‍ ഇത്രയും തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅദനി. സുപ്രീംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മഅദനി വ്യക്തമാക്കി.

അതിനിടെ കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രയെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു.

സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് ബെംഗളൂരുവില്‍ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്. ആരോഗ്യ നില മോശമായ പിതാവിനെ സന്ദര്‍ശിക്കാനും, വൃക്ക തകരാറിലായതിനാല്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. കര്‍ണാടക പൊലീസിന് പുറമെ കേരളാ പൊലീസും മഅദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!