ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് എഞ്ചിന് തീ പിടിച്ചു – വീഡിയോ
ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് എഞ്ചിന് തീ പിടിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ദുബായിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായിയുടെ ഫ്ലൈറ്റ് നമ്പർ 576 ലാണ് പക്ഷിയിടിച്ച് അപകടമുണ്ടായത്. വിമാനം പറന്നുയരുമ്പോൾ പക്ഷിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഫ്ലൈദുബായ് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
വിമാനം ദുബായിലേക്കുള്ള യാത്ര തുടരുമെന്നും പ്രാദേശിക സമയം കൃത്യം 12:14 ന് അവിടെ ഇറങ്ങുമെന്നും “ഫ്ലൈദുബായ്” അറിയിച്ചിരുന്നു.
കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഫ്ലൈ ദുബായ് ബോയിംഗ് 737-800 ന്റെ എഞ്ചിനുകളിൽ ഒന്നിൽ തീപിടിത്തമുണ്ടായതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് ജഗന്നാഥ് നിരോള പറഞ്ഞു, തീ നിയന്ത്രണ വിധേയമാക്കിയതായും വിമാനത്തിൽ 167 യാത്രക്കാരുണ്ടായിരുന്നതായും അതോറിറ്റി വ്യക്തമാക്കി.
വിമാനം പറന്നുയർന്ന ഉടൻ എഞ്ചിനിൽ തീ പിടിക്കുന്നതും, സ്ഫോടന ശബ്ദം ഉണ്ടായാതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ കാണുക…
"#فلاي_دبي": إحدى طائراتنا اصطدمت بطائر عند إقلاعها من #نيبالhttps://t.co/3xROf5IWj9 pic.twitter.com/f9HCk2A6eV
— أخبار 24 (@Akhbaar24) April 24, 2023
#Nepal #UAE : Video reportedly of Flydubai plane that caught fire upon⁰taking off from Kathmandu airport in Nepal & is trying to⁰make landing at airport pic.twitter.com/1eXsPHu8zP
— sebastian usher (@sebusher) April 24, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273